തൂഫാൻ തദ്ദേശം " ഉദയഗിരി ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം സംഘടിപ്പിച്ചു.
September 29, 2026
ലഹരിക്കെതിരെയായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ രണ്ടാം ഘട്ടത്തിൻറെ ഭാഗമായി ഉദയഗിരി ഗ്രാമപഞ്ചായത്തിൽ നടന്ന ചടങ്ങിൽ ജനപ്രതിനിധികൾ,ഗ്രാമപഞ്ചായത്ത് ജീവനക്കാർ,വിവിധ വാർഡുകളിലെ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പോലീസ് ഉദ്യോഗസ്ഥർ, ഹരിത കർമ്മസേന അംഗങ്ങൾ,കുടംബശ്രീ പ്രവർത്തകർ, ആശാവര്‍ക്കര്‍മാര്‍ ,യുവജനങ്ങൾ,GVHSS കാർത്തികപുരം സ്കൂളിലെ എസ്.പി.സി കേഡറ്റുകൾ എന്നിവർ പങ്കെടുത്തു. വൈസ് പ്രസിഡൻറ് ശ്രീ എൻ.എൻ പ്രസന്നകുമാറിൻറെ അധ്യക്ഷതയിൽ ചേർന്ന യോഗം പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ടെസ്സി ആലുംമൂട്ടിൽ ഉദ്ഘാടനം ചെയ്യുകയും, ഗ്രാമപഞ്ചായത്തിൽ തൂഫാൻ പതാക ഉയർത്തുകയും ചെയ്തു. ജനപ്രതിനിധികൾക്കും ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കും ആശാവര്‍ക്കര്‍മാര്‍ക്കും തൂഫാൻ വാരിയർ ബാഡ്ജ് വിതരണം ചെയ്തു.