ഒറ്റനോട്ടത്തില്‍

ഉദയഗിരി ഗ്രാമപഞ്ചായത്ത് കണ്ണൂർ ജില്ലയിലെ മലനിരകളാൽ ചുറ്റപ്പെട്ട ഒരു ഗ്രാമപഞ്ചായത്താണ്. ഇത് പ്രധാനമായും കുടിയേറ്റ കർഷകരുടെ പ്രദേശമായി അറിയപ്പെടുന്നു. പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഈ പ്രദേശം പ്രകൃതി സൗന്ദര്യം, കൃഷി, വനസമ്പത്ത് എന്നിവകൊണ്ട് ശ്രദ്ധേയമാണ്. ജനസംഖ്യയുടെ വലിയൊരു വിഭാഗം കൃഷിയെയും അനുബന്ധ തൊഴിലുകളെയും ആശ്രയിച്ചാണ് ജീവിക്കുന്നത്

    പ്രധാന വിവരങ്ങള്‍

  • ജില്ല: കണ്ണൂർ
  • താലൂക്ക്: തളിപ്പറമ്പ
  • ബ്ലോക്ക് പഞ്ചായത്ത് : തളിപ്പറമ്പ
  • വില്ലേജ് : ഉദയഗിരി
  • ആസ്ഥാനം : കാര്‍ത്തികപുരം
  • വാര്‍ഡുകള്‍ : 15
  • ബ്ലോക്ക് ഡിവിഷന്‍ : ഉദയഗിരി, കാര്‍ത്തികപുരം
  • ജില്ലാ ഡിവിഷന്‍ : നടുവില്‍
  • വിസ്തീര്‍ണ്ണം : 51.84 ച.കി.മീ
  • ജനസംഖ്യ :  18804
  • പട്ടികജാതി കുടുംബങ്ങൾ    :     52
  • പട്ടികവർഗ്ഗ കുടുംബങ്ങൾ    :    588

    അതിരുകള്‍

    വടക്ക് - ചെറുപുഴ ഗ്രാമപഞ്ചായത്ത്

    കിഴക്ക് - കര്‍ണാടക് ഫോറസ്റ്റ്

    തെക്ക് - ആലക്കോട് ഗ്രാമപഞ്ചായത്ത്

    പടിഞ്ഞാറ് - ആലക്കോട് ഗ്രാമപഞ്ചായത്ത്

    തപാല്‍ വിലാസം  : ഉദയഗിരി ഗ്രാമപഞ്ചായത്ത്

                                   കാര്‍ത്തികപുരം പി. ഒ

                                    കണ്ണൂര്‍ ജില്ല , 670571  


    ഓഫീസ് ഫോണ്‍ : 0460 2286743

    പ്രസിഡണ്ട്       : 9496049049

    സെക്രട്ടറി         : 9496049050