ശുചിത്വ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിൽ പങ്കാളികളാവു, നാടും നഗരവും വർണ്ണാഭമാവട്ടെ

പഞ്ചായത്ത്

ഉദയഗിരി പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട പതിനഞ്ച് ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു.

ടെസ്സി ആലുംമൂട്ടില്‍

പ്രസിഡൻ്റ്

എന്‍. എന്‍ പ്രസന്നകുമാര്‍

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സിന്ധു തോമസ്

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഷീന്‍ സെബാസ്റ്റ്യന്‍

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സരിത ജോസ്

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ബിനു ജോഷി

സെക്രട്ടറി, ഉദയഗിരി ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം : തളിപ്പറമ്പ താലൂക്ക്, കണ്ണൂർ ജില്ല, കേരളം.

വാര്‍ഡുകള്‍ : 15 ,  നിയമസഭാ മണ്ഡലം : ഇരിക്കൂർ , ലോകസഭാ മണ്ഡലം : കണ്ണൂർ

വില്ലേജ് : ഉദയഗിരി

ആകെ ജനസംഖ്യ (2011) : 18804

വിസ്തീർണ്ണം : 51.84 ച.കി.മീ

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ഉദയഗിരി പഞ്ചായത്ത് കാർഷികവൃത്തിയെ ആശ്രയിച്ചുള്ള മലയോരപ്രദേശമായിരുന്നു. ഒരുകാലത്ത് ജന്മിമാരുടെയും വലിയ ഭൂവുടമകളുടെയും അധീനതയിലായിരുന്ന ഈ പ്രദേശം 1950-കൾ വരെ സാന്ദ്രവനമേഖലയായിരുന്നു. കരിമ്പാലർ, മാവിലർ, വേട്ടുവർ തുടങ്ങിയ ആദിവാസി സമൂഹങ്ങൾ വനവിഭവശേഖരണവും പൂനംകൃഷിയും നടത്തി ജീവിച്ചിരുന്നു. പിന്നീട് തിമിരി, ചപ്പാരപ്പടവ് മേഖലകളിൽ നിന്നുള്ള കർഷകർ കാടുതെളിച്ച് കൃഷി ആരംഭിച്ചു. 1952-ന് ശേഷം തിരുവിതാംകൂറിൽ നിന്നുള്ള കുടിയേറ്റം പ്രദേശത്തിന്റെ സാമൂഹ്യ-സാമ്പത്തിക രംഗത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിച്ചു. പാട്ടപ്പാറ പിന്നീട് “ഉദയഗിരി” എന്നറിയപ്പെടുകയും കാക്കത്തൊലി “കാർത്തികപുരം” ആകുകയും ചെയ്തു. ഭൂപരിഷ്കരണ നിയമം വന്നതോടെ ഭൂമി വിൽപ്പനയും കുടിയേറ്റവും വർധിച്ചു. ആദ്യം ഗതാഗതസൗകര്യങ്ങൾ ഇല്ലാതിരുന്നതിനാൽ ജനങ്ങൾ മുളംപാണ്ടിയും തലചുമടുമായിരുന്നു ആശ്രയിച്ചത്. 1960-കളിൽ സ്കൂളുകൾ, പോസ്റ്റ് ഓഫീസ്, റോഡുകൾ, പാലങ്ങൾ തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങൾ...

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

September 29, 2026

ബീക്കണ്‍ ടൗണ്‍ ശുചീകരണം

ബീക്കണ്‍ ടൗണ്‍ പദ്ധതിയുടെ ഭാകമായി 19/09/2026 ന് മണക്കടവ് ടൗണ്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി