ഒറ്റനോട്ടത്തില്‍
ഉദയഗിരി ഗ്രാമപഞ്ചായത്ത് കണ്ണൂർ ജില്ലയിലെ മലനിരകളാൽ ചുറ്റപ്പെട്ട ഒരു ഗ്രാമപഞ്ചായത്താണ്. ഇത് പ്രധാനമായും കുടിയേറ്റ കർഷകരുടെ പ്രദേശമായി അറിയപ്പെടുന്നു. പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഈ പ്രദേശം പ്രകൃതി സൗന്ദര്യം, കൃഷി, വനസമ്പത്ത് എന്നിവകൊണ്ട് ശ്രദ്ധേയമാണ്. ജനസംഖ്യയുടെ വലിയൊരു വിഭാഗം കൃഷിയെയും അനുബന്ധ തൊഴിലുകളെയും ആശ്രയിച്ചാണ് ജീവിക്കുന്നത്
പ്രധാന വിവരങ്ങള്‍
- ജില്ല: കണ്ണൂർ
- താലൂക്ക്: തളിപ്പറമ്പ
- ബ്ലോക്ക് പഞ്ചായത്ത് : തളിപ്പറമ്പ
- വില്ലേജ് : ഉദയഗിരി
- ആസ്ഥാനം : കാര്‍ത്തികപുരം
- വാര്‍ഡുകള്‍ : 15
- ബ്ലോക്ക് ഡിവിഷന് : ഉദയഗിരി, കാര്‍ത്തികപുരം
- ജില്ലാ ഡിവിഷന് : നടുവില്‍
- വിസ്തീര്‍ണ്ണം : 51.84 ച.കി.മീ
- ജനസംഖ്യ : 18804
- പട്ടികജാതി കുടുംബങ്ങൾ : 52
പട്ടികവർഗ്ഗ കുടുംബങ്ങൾ : 588
അതിരുകള്‍
വടക്ക് - ചെറുപുഴ ഗ്രാമപഞ്ചായത്ത്
കിഴക്ക് - കര്‍ണാടക് ഫോറസ്റ്റ്
തെക്ക് - ആലക്കോട് ഗ്രാമപഞ്ചായത്ത്
പടിഞ്ഞാറ് - ആലക്കോട് ഗ്രാമപഞ്ചായത്ത്
തപാല്‍ വിലാസം : ഉദയഗിരി ഗ്രാമപഞ്ചായത്ത്
കാര്‍ത്തികപുരം പി. ഒ
കണ്ണൂര്‍ ജില്ല , 670571
ഓഫീസ് ഫോണ്‍ : 0460 2286743
പ്രസിഡണ്ട് : 9496049049സെക്രട്ടറി : 9496049050